الاثنين، 11 يوليو 2011

ഓര്‍മ്മകള്‍

ഭക്ത ജനങ്ങളെ,
           തിരക്കു പിടിച്ച ഈ ജീവിതത്തില്‍,
ഓട്ടപാച്ചിലില്‍  ഒരിത്തിരി നേരം നിങ്ങളെ  ഞാന്‍ ക്ഷണിക്കുന്നു ഓര്‍മകളുടെ ആ വളപ്പൊട്ടുകള്‍ പെറുക്കി എടുക്കാന്‍,
            സുഖവും,ദുഖവും പൊട്ടിച്ചിരികളും കണ്ണുനീരും എല്ലാം നിറഞ്ഞ നമ്മുടെ ആ പഴയ  നാളുകള്‍ ,
          മഷിത്തണ്ട് കൊണ്ട് സ്ലേറ്റു തുടച്ചും,മഴയത്തു റോഡിലെയും പാടത്തെയും കലങ്ങിയ മഴവെള്ളത്തില്‍ കളിച്ചും,നിറമുള്ള പുസ്തക പൊതികളും, മണമുള്ള റബ്ബറും,പിന്നെ മഴയ്ക്ക് മുന്‍പുള്ള കാറ്റില്‍ വീണ മാമ്പഴങ്ങള്‍ പെറുക്കിയും ,
ചാമ്പക്കയും ,ബദാമും സപ്പോട്ടയും കൂട്ടുകാര്‍ക്ക് നല്‍കിയും വിഷുവിനു കണിയൊരുക്കാന്‍ തലേന്ന് ഓടിനടന്നതും ക്രിസ്തുമസ് ട്രീ ഒരുക്കിയതും വാശിയോടെ പൂക്കള്‍ ശേഖരിച്ചു അത്ത മോരുക്കിയതും , തെറ്റിയും,തുമ്പയും,മുക്കൂറ്റിയും,ജമന്തിയും,,ചെമ്പരത്തിയുംചെമ്പകവും,നാലുമണിപൂക്കളുംചെമ്പരത്തിയുംതിരുവോണനാളില്‍ വീട്ടുമുറ്റത്ത്‌ ഒത്തുകൂടിയതും,നിറമുള്ള ഗോലികളും,ഓലപന്തും,കളിവള്ള ങ്ങളും, വെള്ളക്കയും,ഈര്‍ക്കിലിയും കൊണ്ടുണ്ടാക്കിയ രഥങ്ങളും അങ്ങനെ അങ്ങനെ ഒരുപാടൊരുപാട് ഓര്‍മ്മകള്‍.നിമിഷങ്ങള്‍ കൊണ്ട് വന്നു നിറയുന്ന നിറമുള്ള ആ ഓര്‍മ്മകള്‍ .പങ്കുവെയ്ക്കാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.
എല്ലാ ഭക്തജനങ്ങള്‍ക്കും നന്മകള്‍ നേര്‍ന്നു കൊണ്ട്
                                                                                                             മലയാളി.

first day in blog world

hai me too join in ur blog world..........