ഭക്ത ജനങ്ങളെ,
തിരക്കു പിടിച്ച ഈ ജീവിതത്തില്‍,
ഓട്ടപാച്ചിലില്‍ ഒരിത്തിരി നേരം നിങ്ങളെ ഞാന്‍ ക്ഷണിക്കുന്നു ഓര്‍മകളുടെ ആ വളപ്പൊട്ടുകള്‍ പെറുക്കി എടുക്കാന്‍,
മഷിത്തണ്ട് കൊണ്ട് സ്ലേറ്റു തുടച്ചും,മഴയത്തു റോഡിലെയും പാടത്തെയും കലങ്ങിയ മഴവെള്ളത്തില്‍ കളിച്ചും,നിറമുള്ള പുസ്തക പൊതികളും, മണമുള്ള റബ്ബറും,പിന്നെ മഴയ്ക്ക് മുന്‍പുള്ള കാറ്റില്‍ വീണ മാമ്പഴങ്ങള്‍ പെറുക്കിയും ,
ചാമ്പക്കയും ,ബദാമും സപ്പോട്ടയും കൂട്ടുകാര്‍ക്ക് നല്‍കിയും വിഷുവിനു കണിയൊരുക്കാന്‍ തലേന്ന് ഓടിനടന്നതും ക്രിസ്തുമസ് ട്രീ ഒരുക്കിയതും വാശിയോടെ പൂക്കള്‍ ശേഖരിച്ചു അത്ത മോരുക്കിയതും , തെറ്റിയും,തുമ്പയും,മുക്കൂറ്റിയും,ജമന്തിയും,,ചെമ്പരത്തിയുംചെമ്പകവും,നാലുമണിപൂക്കളുംചെമ്പരത്തിയുംതിരുവോണനാളില് വീട്ടുമുറ്റത്ത് ഒത്തുകൂടിയതും,നിറമുള്ള ഗോലികളും,ഓലപന്തും,കളിവള്ള ങ്ങളും, വെള്ളക്കയും,ഈര്‍ക്കിലിയും കൊണ്ടുണ്ടാക്കിയ രഥങ്ങളും അങ്ങനെ അങ്ങനെ ഒരുപാടൊരുപാട് ഓര്‍മ്മകള്‍.നിമിഷങ്ങള്‍ കൊണ്ട് വന്നു നിറയുന്ന നിറമുള്ള ആ ഓര്‍മ്മകള്‍ .പങ്കുവെയ്ക്കാന്‍ നിങ്ങളെയും ക്ഷണിക്കുന്നു.
എല്ലാ ഭക്തജനങ്ങള്‍ക്കും നന്മകള് നേര്‍ന്നു കൊണ്ട്
മലയാളി.
ഓര്‍മ്മകള്‍ കലക്കീടുണ്ടിഷ്ടാ.....! ഒരുവട്ടം കൂടി ആ പഴയ കുട്ടിക്കാലത്തേക്ക് കൊണ്ടെത്തിച്ചു .
ردحذفമഴവെള്ളത്തില്‍ ചവിട്ടി ചവിട്ടിയാണ് അന്ന് യാത്ര ...
മഴനനഞ്ഞുള്ള സ്കൂള്‍ യാത്രയില്‍ ഇലപ്പൊതിയിലെ ചോറിന്റെ ചൂട് നെഞ്ചോട് ചേര്‍ത്തു പിടിക്കും.
നനഞ്ഞ യൂണിഫോമില്‍ ക്ലാസ്സിലെ തണുത്ത ബെഞ്ചില്‍ ഞങ്ങള്‍ പരസ്പരം ചേര്‍ന്നിരിക്കും ...
കണ്ണിമാങ്ങയും ചാമ്പക്കയും ഉപ്പും കൂട്ടി ഒരു കടിയുണ്ട് ഇന്നും എന്റെ ഓര്‍മയില്‍ ..
നെല്ലിക്കയും പേരക്കയും എല്ലാം പങ്കിട്ടുതിന്നിരുന്ന ബാല്യം ....
കണ്ണില്‍ നനവൂറുമ്പോഴും ഓര്‍മ്മകള്‍ പൂര്‍ത്തിയാവില്ല ......
Missing all that good old days
ردحذف